ഈരാറ്റുപേട്ട: ഈരാറ്റുപേട്ട ജനമൈത്രി പോലീസിൻ്റെ കരുതലിൽ പൂഞ്ഞാർ, പനച്ചികപ്പാറ മൂന്നാനപ്പളളിയിൽ ഉഷാകുമാരിക്ക് പണിത വീടിൻ്റെ താക്കോൽദാനം ജനമൈത്രി പോലീസ് സ്റ്റേറ്റ് നോഡൽ ഓഫീസർ ADGP ശ്രീ. എസ്. ശ്രീജിത്ത് ഐ.പി.എസ് നടത്തി . പാലാ ഡി വൈ എസ് പി ഓഫീസിൽ നടന്ന ചടങ്ങിൽ ജില്ലാ പോലിസ് മേധാവി ഡി. ശില്പാ ഐ.പി.എസ് അദ്ധ്യക്ഷത വഹിച്ചു. പാലാ ഡി.വൈ.എസ്.പി കെ.ബി പ്രഫുലചന്ദ്രൻ , ജനമൈത്രി ജില്ലാ നോഡൽ ഓഫീസർ നർക്കോട്ടിക് സെൽ ഡി.വൈ.എസ്.പി എം.എം . ജോസ് , ബ്രില്യൻ്റ് സ്റ്റഡി സെൻ്റർ ഡയറക്ടർ ജോർജ്ജ് തോമസ്, ഈരാറ്റുപേട്ട എസ്.എച്ച്.ഓ. പ്രസാദ് എബ്രാഹം വർഗ്ഗീസ്, ഈരാറ്റുപേട്ട എസ്.ഐ. M.H അനുരാജ് , ജനമൈത്രി ജില്ലാ അസിസ്റ്റൻറ് നോഡൽ ഓഫീസർ എസ് ഐ മാത്യു പോൾ, KPOA ജില്ലാ സെക്രട്ടറി എസ്. ഡി. പ്രേംജി, KPA ജില്ലാ സെക്രട്ടറി അജേഷ് കുമാർ,
എന്നിവർ ചടങ്ങിൽ പങ്കെടുത്തു. ബ്രില്യൻ്റ് സ്റ്റഡി സെൻ്റർ ഡയറക്ടർ ജോർജ്ജ് തോമസ് , കോൺട്രാക്ടർ സജിത് ഷാജി, ബീറ്റ് ഓഫീസർമാരായ എ.എസ്.ഐ ബിനോയ് തോമസ് , സി.പി.ഒ ദിലീപ് എന്നിവരെ ചടങ്ങിൽ ആദരിച്ചു. ഡി.വൈ.എസ്പി. കെ.ബി പ്രഫുലചന്ദ്രൻ്റെ മേൽനോട്ടത്തിലും നേത്യത്യത്തിലുമാണ് 70 ദിവസം കൊണ്ട് ഈ വീട് നിർമ്മാണം പൂർത്തിയാക്കിയത്.