കോട്ടയം ജില്ലയില്‍ നാളെ (ജൂണ്‍ 15) 82 കേന്ദ്രങ്ങളിലും ജൂണ്‍ 16ന് 24 കേന്ദ്രങ്ങളിലും 45 വയസിനു മുകളിലുള്ളവര്‍ക്ക് കോവിഷീല്‍ഡ് വാക്‌സിന്‍ നല്‍കും. ഒന്നാം ഡോസുകാര്‍ക്കാണ് മുന്‍ഗണന.
വാക്‌സിന്‍ സ്വീകരിക്കുന്നതിന് https://www.cowin.gov.in പോര്‍ട്ടലില്‍ ബുക്ക് ചെയ്യണം. രണ്ടു ദിവസത്തേക്കും ഇന്ന്(ജൂണ്‍ 14) വൈകുന്നേരം ഏഴു മുതല്‍ ബുക്കിംഗ് നടത്താം. രാവിലെ പത്തു മുതല്‍ ഉച്ചകഴിഞ്ഞ് രണ്ടുവരെയാണ് വാക്‌സിനേഷന്‍.